കിൻഷാസ: എബോള ബാധിച്ചു മരിച്ചവരിൽ മൂന്ന് റെഡ്ക്രോസ് വോളന്റിയർമാരും ഉൾപ്പെടുന്നതായി ഡിആർ കോംഗോ അധികൃതർ അറിയിച്ചു.
എബോള പൊട്ടിപ്പുറപ്പെട്ടുവെന്ന് സ്ഥിരീകരിക്കും മുന്പ് മാർച്ച് അവസാനം മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതിനിടെയാണ് ഇവർക്കു രോഗം പിടിപ്പെട്ടത്. ഈ മാസമാണ് മൂന്നു പേരും മരിച്ചത്. ഡിആർ കോംഗോയിൽ എബോള ബാധിച്ച് 177 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.